Advanced Notifications Panel Customizer in Android Mobile
ഹായ് കൂട്ടുകാരെ ഇന്നു നമ്മൾ നോക്കാൻ പോകുന്നത് നമ്മുടെ മൊബൈലിലെ നോട്ടിഫിക്കേഷൻ പാനൽ എങ്ങനെ നമുക്ക് ഇഷ്ടമുള്ള രീതിയിൽ മാറ്റങ്ങൾ വരുത്താം എന്നുള്ളതാണ്.
നോട്ടിഫിക്കേഷൻ പാനൽ എന്താണെന്ന് നിങ്ങൾക്ക് അറിയാമല്ലോ നമ്മുടെ മൊബൈൽ സ്ക്രീനിന് മുകളിൽ നിന്നും താഴോട്ട് സ്വൈപ്പ് ചെയ്യുമ്പോൾ നമുക്കൊരു പാനൽ ഓപ്പൺ ആകുമല്ലോ ആ പാനലാണ് നോട്ടിഫിക്കേഷൻ പാനൽ. നോട്ടിഫിക്കേഷൻ ബാർ എന്നും പറയാറുണ്ട്.
സാധാരണയായി നോട്ടിഫിക്കേഷൻ പാനൽ കറുപ്പിൽ വെള്ളയോ, വെള്ളയിൽ കറുപ്പ് നിറമോ ആയിരിക്കും. പലപ്പോഴും നമ്മുടെ നോട്ടിഫിക്കേഷൻ പാനൽ നമുക്ക് ഇഷ്ടം ഉണ്ടാവാറില്ല. എന്നാൽ നമുക്കിഷ്ടമുള്ള രീതിയിൽ നമ്മുടെ മൊബൈലിലെ നോട്ടിഫിക്കേഷൻ പാനൽ മാറ്റാൻ സാധിക്കും. അത് എങ്ങനെയാണ് എന്നുള്ളതാണ് ഇന്നത്തെ ബ്ലോഗിലൂടെ ഞാൻ പറഞ്ഞുതരുന്നത്
അതിനായിട്ട് നമുക്ക് ഒരു ആപ്ലിക്കേഷൻന്റെ സഹായം ആവശ്യമാണ്. ആ ആപ്ലിക്കേഷൻന്റെ ലിങ്കും മറ്റു കാര്യങ്ങളൊക്കെ തയേ കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് പ്ലേസ്റ്റോറിൽ നിന്നും അതുവഴി ഫ്രീ ആയി തന്നെ ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.
ഈ ആപ്ലിക്കേഷൻ വഴി നമ്മുടെ മൊബൈലിലെ നോട്ടിഫിക്കേഷൻ പാനലിന്റെ ബാഗ്രൗണ്ട് കളർ, ഐക്കൺ കളർ, സൈസ് തുടങ്ങി ഒരുപാട് കാര്യങ്ങൾ മാറ്റാൻ സാധിക്കും.
നല്ല ഒരു ആപ്ലിക്കേഷനാണ് ഇത്. ഉപയോഗിച്ചു നോക്കുക. ആപ്ലിക്കേഷൻ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നറിയാൻ ആഗ്രഹം ഉണ്ടെങ്കിൽ ഒരു വീഡിയോയുടെ ലിങ്കും കൂടി തയേ കൊടുത്തിട്ടുണ്ട്. അതിൽ ക്ലിക്ക് ചെയ്തു വീഡിയോ കാണാവുന്നതാണ്.
അപ്പോൾ ഈ ഒരു പോസ്റ്റ് നിങ്ങൾക്കിഷ്ടപ്പെട്ട് കാണുമെന്ന് കരുതുന്നു. അടുത്ത നല്ലൊരു പോസ്റ്റുമായി നാളെ കാണാം. ബൈ...
അപ്ലിക്കേഷൻ - Download
വീഡിയോ - Watch Video
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ