How can set daily data usage in Android mobile

How can set internet usage in android mobile? ഇതറിഞ്ഞു വേണം ഫോണിൽ ഇന്റർനെറ്റ്‌ ഉപയോഗിക്കാൻ..

നമ്മുടെ ഫോണിലെ ഓരോ ദിവസത്തെയും ഇന്റർനെറ്റ്‌ ഡാറ്റാ ഉപയോഗം എങ്ങനെ അറിയാം?

ഹായ് ഫ്രണ്ട്സ് ഇന്നു നമ്മൾ നോക്കാൻ പോകുന്നത് നമ്മുടെ മൊബൈലിലെ ഡേറ്റാ യൂസേജ് മായി ബന്ധപ്പെട്ടുള്ളതാണ്

അതായത് നമ്മളെല്ലാവരും മൊബൈലിൽ ഇൻറർനെറ്റ് ഉപയോഗിക്കുവാനായി ഇന്റർനെറ്റ്‌ ഡാറ്റാ ചാർജ് ചെയ്യാറുണ്ട്. എപ്പോഴും നമ്മൾ റീച്ചാർജ് ചെയ്യുന്നത് ദിവസം 1GB, 2GB, 3GB, എന്ന കണക്കിൽ ലഭിക്കത്തക്ക വിധത്തിൽ ആയിരിക്കും.
എന്നാൽ പലപ്പോഴും നമ്മൾ ദിവസവും ഉപയോഗിക്കുന്ന ഇൻറർനെറ്റ് ഡാറ്റാ എത്രത്തോളം ആണ് എന്നുള്ളത് നമ്മൾ ആരും നോക്കാറില്ല.

നമ്മളുടെ ഇൻറർനെറ്റ് ഡേറ്റാ തീരാറാകുമ്പോൾ ആയിരിക്കും പലപ്പോഴും നമ്മൾ അത് ശ്രദ്ധിക്കുക. ചിലപ്പോൾ നമുക്ക് മെസ്സേജ് വരും നിങ്ങളുടെ ഇൻറർനെറ്റ് ഡേറ്റാ 50% ഉപയോഗിച്ചു കഴിഞ്ഞു, അല്ലെങ്കിൽ 90% ഉപയോഗിച്ചു അപ്പോഴായിരിക്കും നമ്മൾ മനസ്സിലാക്കുന്നത്, നെറ്റ് തീരാറായി എന്നുള്ളത്. ചിലപ്പോഴൊക്കെ നമുക്ക് സംശയം ഉണ്ടാകാം. നമ്മൾ ഇത്രത്തോളം ഡേറ്റാ ഉപയോഗിച്ച് കഴിഞ്ഞോ എന്നുള്ളത്.

അങ്ങനെ സംശയം ഉണ്ടെങ്കിൽ ഞാൻ ഈ പറയുന്ന  ട്രിക്ക് ഉപയോഗിച്ച് ആ ദിവസത്തെ  ഇൻറർനെറ്റ്  ഉപയോഗം വളരെ എളുപ്പത്തിൽ മനസ്സിലാക്കാം അതിനായിട്ട് ഒരു  ആപ്ലിക്കേഷന്റെയും സഹായം ആവശ്യമില്ല.
അപ്പോൾ അതെങ്ങനെയെന്നു നോക്കാം.

അതിനായി നിങ്ങളുടെ മൊബൈലിലെ സെറ്റിംഗ്സ് ഓപ്പൺ ചെയ്യുക. അതിനുശേഷം  Data Usage എന്ന ഓപ്ഷനിൽ പോകുക.
മിക്കവാറും  കണക്റ്റിവിറ്റി എന്ന ഓപ്ഷനിൽ ആയിരിക്കും data usage എന്നത് കാണുക..

ചില ഫോണിന്റെ സെറ്റിങ്സിൽ ചില വിത്യാസം ഉണ്ടാകാം. അതുകൊണ്ട് connectivity ൽ data usage കണ്ടില്ല എങ്കിൽ settings ൽ search ഓപ്ഷനിൽ data usage എന്ന്‌ type ചെയ്ത് സെർച്ച്‌ ചെയ്ത് കണ്ട് പിടിക്കാവുന്നതാണ്.



data usage ൽ പോയി അവിടെ നിങ്ങൾക്ക് ഒരു മാസത്തെ ഡാറ്റാ ഉപയോഗം കാണാം. അവിടെ ഡാറ്റാ യൂസേജ് സെറ്റിംഗ്സ് ൽ ടുഡേ എന്നത് തിരഞ്ഞെടുത്താൽ ഇന്നത്തെ നിങ്ങളുടെ ഡാറ്റാ ഉപയോഗം കാണാൻ സാധിക്കും.  അതുപോലെ തന്നെ ഓരോ ആപ്പ്ലിക്കേഷനും എത്ര ഡാറ്റാ ഉപയോഗിച്ചു എന്നും അറിയാൻ സാധിക്കും.



അല്ല നിങ്ങൾക്ക് today എന്ന ഓപ്ഷൻ ഇല്ല എങ്കിൽ അവിടെ data usage settings എടുക്കുക. അതിൽ ഡേറ്റ്  സെറ്റ് ചെയ്യുന്ന ഒരു ഓപ്ഷൻ (Set Data Cycle) കാണാം. അത് ഒരു മാസത്തെ ആയിരിക്കും കാണുക.
നിങ്ങൾ ചെയ്യേണ്ടത് ഇന്നത്തെ ഡേറ്റ് സെറ്റ് ചെയ്യുക എന്നുള്ളതാണ്.. (മനസിലായില്ല എന്നുണ്ടെങ്കിൽ തായേ വീഡിയോ ലിങ്ക് ഉണ്ട്. ആ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇതിനെ കുറിച്ചുള്ള വീഡിയോ കാണാവുന്നതാണ്)



അതിനു ശേഷം ബാക്കിൽ പോയി വീണ്ടും ഡാറ്റ യൂസേജ് ചെക്ക് ചെയ്യുകയാണെങ്കിൽ ഇന്നത്തെ ഡാറ്റാ ഉപയോഗം അറിയാൻ സാധിക്കും.
അതുവഴി ഏതൊക്ക അപ്ലിക്കേഷൻ എത്രത്തോളം ഡാറ്റാ വലിക്കുന്നു എന്നും അറിയാം. നമ്മുടെ ഡാറ്റാ ഉപയോഗം എളുപ്പത്തിൽ മനസ്സിലാക്കാനും ഇതുവഴി സാധിക്കും..

ഇതിനെ പറ്റിയുള്ള വീഡിയോ കാണാം- Video

അപ്പോൾ ഈ ബ്ലോഗ് ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക. അതുപോലെ ഞങ്ങളെ ഫോളോ ചെയ്യുക.
ഇനി നാളെ കാണാം ബെ.... 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Suzuki Gixxer 250 naked Full Specifications, Features and price

Whatsapp online checker....

റിലയൻസ് ജിയോ രണ്ട് പുതിയ 49 രൂപ, 69 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു