How to calibrate the battery on your Android phone (malayalam)

How to calibrate the battery on your Android phone

എങ്ങനെ നിങ്ങളുടെ ഫോണിലെ battery കാലിബ്രേറ്റ് ചെയ്യാം.



ബാറ്ററി പരിശോധിക്കുക

ബാറ്ററി കാലിബ്രേറ്റ് ചെയ്യുന്നതിന് മുമ്പ്, നിങ്ങൾ ആദ്യം ബാറ്ററി പരിശോധിക്കുക നിങ്ങളുടെ ഫോണിന്റെ പുറക് കവർ നീക്കംചെയ്യുക. അതിന് ശേഷം സ്ലോട്ടിൽ നിന്ന് ബാറ്ററി നീക്കംചെയ്‌ത് ബാറ്ററി വീർത്തിട്ടില്ല എന്നും ലീക്കുകൾ‌ പോലുള്ള ലക്ഷണങ്ങൾ ഇല്ല എന്നും ഉറപ്പുവരുത്തുക.

ബാറ്ററി ഇളക്കാൻ പറ്റാത്ത ഫോൺ ആണെങ്കിൽ ഫോണിന്റെ ബാക്ക് ഭാഗമൊ ഡിസ്പ്ലേ ഭാഗമൊ പൊങ്ങി നിൽക്കുന്നില്ല എന്ന്‌ ഉറപ്പ് വരുത്തുക. അങ്ങനെ ഏതേലും ഷേപ്പ് വുത്യാസം ഫോണിന് ഉണ്ടെങ്കിൽ ബാറ്ററി വീർത്ത കൊണ്ടുള്ള പ്രശ്നം ആകാം. അത് ഷോപ്പിൽ കൊടുത്തു ബാറ്ററി ചെക്ക് ചെയ്യുക
കാരണം വീർത്ത ബാറ്ററി കാലിബ്രേറ്റ് ചെയ്യുന്നത് കൊണ്ട് യാതൊരുവിത ഉപയോഗവും ഇല്ല.
ബാറ്ററി വീഴ്ത്താൽ അത് കംപ്ലയിന്റ് ആയി എന്നാണ്. ബാറ്ററി മാറ്റുക അല്ലാതെ വേറെ വഴിയില്ല.. പുതിയൊരെണ്ണം വാങ്ങുന്നത് പരിഗണിക്കേണ്ട സമയമാണ്.

ബാറ്ററിക്ക്‌ ഇതുപോലുള്ള ഫിസിക്കലി പ്രേശ്നമൊന്നും ഇല്ലെങ്കിലും ബാറ്ററി കാലിബ്രേറ്റ് ചെയ്ത് ബാറ്ററിയിലെ മറ്റ് പ്രേശ്നങ്ങൾ മാറ്റി ഫോണിലെ ബാറ്ററി ബാക്കപ്പ് കൂട്ടാനും അതുപോലെ മറ്റ് ബാറ്ററിയുമായി ബന്ധപ്പെട്ടിട്ടുള പ്രേശ്നങ്ങൾ പ്രഹരിക്കാവുന്നതാണ്...

രണ്ടു തരത്തിൽ ബാറ്ററി കാലിബ്രേഷൻ ചെയ്യാം.
ഒന്നാമത്തെ ടൈപ്പ് എന്ന് പറയുന്നത് റൂട്ട് ചെയ്തിട്ടുള്ള ഫോണുകൾക്ക് ഉള്ളതാണ്

രണ്ടാമത്തെ ടൈപ്പ് എന്ന് പറയുന്നത് റൂട്ട് ചെയ്യാത്ത മൊബൈലുകൾക്ക് ഉള്ളതും.


റൂട്ട് ചെയ്ത ഫോണിന്

റൂട്ട് ചെയ്ത മൊബൈലുകൾക്ക് ഒരു അപ്ലിക്കേഷൻ ഉപയോഗിച്ചുകൊണ്ട് നമ്മുക്ക് വളരെ ഈസി ആയി പെട്ടെന്ന് തന്നെ ബാറ്ററി കാലിബ്രേഷൻ ചെയ്യാൻ സാധിക്കും.

ആ അപ്ലിക്കേഷൻന്റെ ലിങ്ക് ഇതിൻറെ കൂടെ ഞാൻ കൊടുത്തിട്ടുണ്ട് അതു വഴി നിങ്ങൾക്ക് പ്ലേസ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത് phone 100% ഫുൾ ആക്കിയ ശേഷം കാലിബ്രേഷൻ എന്ന ഓപ്ഷനിൽ click ചെയ്‌താൽ മതി.

Download App


റൂട്ട് ചെയ്യാത്ത ഫോണിന്

രണ്ടാമത്തെ ടൈപ്പ് ആയി റൂട്ട് ചെയ്യാത്ത മൊബൈലുകൾക്ക് ഇനി പറയുന്ന കാര്യങ്ങളിലൂടെ നിങ്ങൾക്ക് ഈസി ആയിട്ട് ബാറ്ററി കാലിബ്രേഷൻചെയ്യാം. പക്ഷേ കുറച്ചു സമയം എടുക്കും എന്ന് മാത്രം


റൂട്ട് ആക്സസ് ഇല്ലാതെ നിങ്ങളുടെ ബാറ്ററി recalibrate ചെയ്തു
നിങ്ങളുടെ ബാറ്ററി പ്രോബ്ലെംസ് solve ചെയ്യുന്നത് എങ്ങനെ എന്ന്‌ നോക്കാം.

ചുവടെയുള്ള ഘട്ടങ്ങളിൽ പോകാം.

1. നിങ്ങളുടെ ഫോൺ ബാറ്ററി പൂർണ്ണമായും drain ചെയ്യുക. (ഇത് പൂർണമായും വറ്റിക്കും വരെ അത് ഉപയോഗിക്കുക.)

2. നിങ്ങളുടെ ഫോൺ ചാർജറിൽ പ്ലഗ് ചെയ്ത് ചാർജ് ചെയ്യുക. ചാർജ് ചെയ്യുമ്പോൾ phone സ്വിച്ച് ഓഫ് ആയിരിക്കണം.

3. ബാറ്ററി ഫുൾ ആയി എന്ന് കണ്ടാൽ ചാർജർ അൺപ്ലഗ് ചെയ്ത് phone ഓണാക്കുക.

4. മൊബൈൽ on ആക്കുമ്പോൾ നിങ്ങളുടെ ഫോൺ 100% ആകില്ല. ചാർജർ റിപ്ലഗ് ചെയ്ത് പൂർണ്ണമായി ചാർജുചെയ്യാൻ കാത്തിരിക്കുക.

5. ചാർജ് ഫുൾ ആയി unplug ചെയ്യാൻ notification വന്നാൽ charger unplug ചെയ്ത് ഫോൺ restart ചെയ്യുക.

6. on ആകുമ്പോൾ ബാറ്ററി 100% കാണിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. ഇല്ലെങ്കിൽ വീണ്ടും ചാർജ് ചെയ്ത് മുമ്പ് ചെയ്ത പ്രോസസ്സ് repeat ചെയ്യുക.
നിങ്ങൾ 100 ആയി അടുക്കുന്നതിനായി ഈ പ്രോസസ്സ് കുറച്ച് തവണ ആവർത്തിക്കേണ്ടി വരും. (ചാർജ്ജ് ചെയ്യുക, അൺപ്ലോക്ക് ചെയ്യുക, restart, ബാറ്ററി ചാർജ് പരിശോധിക്കുക.)

6. ഇനി നിങ്ങളുടെ phone ബാറ്ററി തീർന്നു സ്വിച്ച് ഓഫ്‌ ആകുന്നവരെ കാത്തിരിക്കേണ്ടിവരും.

7. വീണ്ടും നിങ്ങളുടെ ഫോൺ റീച്ചാർജ് ചെയ്ത് ഉപയോഗിച്ച്കൊള്ളൂ.

ഈ വിവരിച്ചതിൽ എന്തേലും സംശയം ഉണ്ടെങ്കിൽ തായേ കമന്റ്‌ ചെയ്യുക

കൂടുതൽ മൊബൈൽ ട്രിക്കുകൾക്കും, ആപ്ലിക്കേഷനുകൾക്കും ഈ ഞങ്ങളെ ഫോളോ ചെയ്ത് ഷെയർ ചെയ്യൂ....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Suzuki Gixxer 250 naked Full Specifications, Features and price

Whatsapp online checker....

റിലയൻസ് ജിയോ രണ്ട് പുതിയ 49 രൂപ, 69 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു