How to encrypt your android phone (malayalam)

എങ്ങനെ സ്മാര്‍ട്ട്ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്യാം?
എല്ലാവർക്കും ഉള്ള ഒരു സംശയം ആണ് ഫോൺ എങ്ങനെ സെക്യൂർ ആയി വയ്ക്കാം.
അത് തന്നെയാണ് ഇന്ന് ഈ ബ്ലോഗിൽ ഞാൻ പറഞ്ഞു തരുന്നത്.



നിങ്ങളുടെ മൊബൈലിൽ സൂക്ഷിച്ചിരിക്കുന്ന എന്തിന്റെയും സ്വകാര്യതയും സുരക്ഷയും കൈകടത്തുവാൻ പല ഹാക്കര്മാരും എപ്പോൾ വേണേലും ശ്രമിക്കാം.
അത് ചിലപ്പോൾ നിങ്ങൾക്ക് അറിയാവുന്നവർ തന്നെയും ആകാം.
നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യുകയോ ഫയൽകൾ മറ്റുള്ളവരുടെ കയ്യിൽ എത്തുകയോ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക്‌ പല പ്രേശ്നങ്ങളും നേരിടേണ്ടതായി വരും. അതിനാല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
ഇതിനൊരു പരിഹാരമാണ് എന്‍ക്രിപ്ഷന്‍.
എന്‍ക്രിപ്ഷന്‍ എന്നത് വിവരങ്ങളോ ഡാറ്റയോ ഒരു കോഡായി മാറ്റപ്പെടുന്നു.

ഒരിക്കല്‍ മൊബൈൽ എന്‍ക്രിപ്റ്റ് ചെയ്തു കഴിഞ്ഞാല്‍ പാസ്സ്‌വേർഡ്‌ ഉപയോഗിച്ച്‌ ഡീക്രിപ്റ്റ് ചെയ്യാതെ മൊബൈലിൽ ഉള്ള ഒരു ഫയലും (audio,video,apps,etc) open ചെയ്യാൻ ‍സാധിക്കില്ല.

മൊബൈൽ എൻക്രിപ്റ്റ് ചെയ്യുന്നതിനു മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

നിങ്ങളുടെ ഫോണ്‍ബാറ്ററി 80%ല്‍ അധികം ആയിരിക്കണം.
ഈ പ്രക്രിയ കഴിയുന്നതു വരെ ഫോണ്‍ charger ഫോണുമായി plug തന്നെയായിരിക്കണം.
സുരക്ഷക്കായി നിങ്ങളുടെ ഫയലുകള്‍ ബാക്കപ്പ് ചെയ്യുക.

ഫോണ്‍ എന്‍ക്രിപ്റ്റ് ചെയ്യാനായി

സ്റ്റെപ്പ് 1
മൊബൈൽ സെറ്റിങ്ങ്സില്‍ 'Security' എന്ന option ഓപ്പൺ ചെയ്യുക

സ്റ്റെപ്പ് 2
അപ്പോൾ അതിൽ 'Encrypt phone' എന്ന option കാണാം അത്‌ tap ചെയ്തു പാസ്സ്‌വേർഡ്‌ കൊടുത്തു സെറ്റ് ചെയ്യുക.

സ്റ്റെപ്പ് 3
ഒരിക്കല്‍ ചെയ്തു കഴിഞ്ഞാല്‍ രണ്ട് തവണ നിങ്ങള്‍ക്ക് സ്ഥിരീകരണത്തിനായി ആവശ്യപ്പെടും. രണ്ട് സന്ദര്‍ഭങ്ങളിലും എന്‍ക്രിപ്റ്റ് ഫോണ്‍ ബട്ടണില്‍ ടാപ്പ് ചെയ്യുക.
.
സ്റ്റെപ്പ് 4
അടുത്തതായി എന്‍ക്രിപ്ഷന്‍ പ്രക്രിയ ആരംഭിക്കുന്നതിനായി ഫോണ്‍ ഓട്ടോമാറ്റിക് ആയി റീബൂട്ട് ചെയ്യും.

സ്റ്റെപ്പ് 5
ഈ പ്രക്രിയ നടക്കാന്‍ കുറച്ചു സമയം (ചിലപ്പോൾ 1houre കൂടുതൽ ) എടുക്കുന്നതാണ്.
എന്‍ക്രിപ്ഷന്‍ കയിഞ്ഞാൽ phone reboot (mobile off ആയി on ആകും) ആയി on ആകുന്നതാണ്.

ഇനി നിങ്ങൾ സെറ്റിങ്സിൽ പോയി phone encript ഓപ്ഷനിൽ നോക്കിയാൽ phone encrypted എന്നാകും കാണുക.

ഈ അടുത്തകാലത്ത് ഇറങ്ങുന്ന ചില പുതിയ android വേർഷൻ ഫോണിൽ ഫോൺ ഓട്ടോമാറ്റിക് എൻക്രിപ്റ്റഡ് ആയിരിക്കും. നിങ്ങൾ settings ൽ പോയാൽ അറിയാൻ സാധിക്കും അവിടെ encrypted എന്നായിരിക്കും കാണുക.
Phone encrypt എന്ന ഓപ്ഷൻ ഇല്ലെങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ടത് ഫോൺ encrypted ആണെന്നാണ്.

അടുത്ത പോസ്റ്റിൽ എന്താണ് sd card encryption എന്നതിനെ കുറിച്ച് വിവരിക്കാം.
അപ്പോൾ ബൈ...

(നിങ്ങളുടെ മൊബൈൽ മറ്റൊരാൾക്ക് വിൽക്കുന്നതിനു മുംബ് മൊബൈൽ encrypt ചെയ്യുക. അതിനുശേഷം factory reset ചെയ്യുക. അല്ലെങ്കിൽ വാങ്ങുന്നയാൾക്കു ഒരു recovary software ഉപയോഗിച്ച് നിങ്ങളുടെ ഫയലുകൾ തിരിച്ചെടുക്കാൻ സാധിക്കും.)
Mobile tips How can Permanently Erase All Data From Android phone (malayalam)വീഡിയോ കാണാൻ Video

👇👇👇👇👇
Click here
Video

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Suzuki Gixxer 250 naked Full Specifications, Features and price

Whatsapp online checker....

റിലയൻസ് ജിയോ രണ്ട് പുതിയ 49 രൂപ, 69 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു