Usefull Mobile battery backup tips (Malayalam)

Very Usefull Mobile battery backup tips (Malayalam)




Android ഫോണിൽ ബാറ്ററി കൂടുതൽ സമയം നിലനിർത്താൻ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ?

1. സ്ക്രീനിന്റെ brightness കുറയ്ക്കുക

2. ലൈവ് വാൾപേപ്പർ ഉപയോഗിക്കരുത്

3. കറുത്ത വാൾപേപ്പർ അല്ലെങ്കിൽ കറുത്ത തീം ഉപയോഗിക്കുക.

4. നിങ്ങൾക്ക് ആവശ്യമില്ലാത്ത ഹോം സ്‌ക്രീൻ വിജറ്റുകൾ നീക്കംചെയ്യുക.

5. നിങ്ങളുടെ ഫോൺ കടുത്ത ചൂടിൽ നിന്നും അകറ്റി നിർത്തുക.

6. ഫോൺ ഒരുപാട് ചൂടാകാതിരിക്കാൻ ശ്രെദ്ധിക്കുക. കൂടുതൽ ചൂടാക്കുകയാണെങ്കിൽ ഫോൺ കുറച്ച് സമയം ഉപയോഗിക്കാതിരിക്കുക.

7. ഉപയോഗത്തിലില്ലാത്തപ്പോൾ വൈഫൈ / ബ്ലൂടൂത് എന്നിവ ഓഫാക്കി ഇടുക.

8. ഓട്ടോ brightness off ആക്കി ഇടുക

9.Auto Screen Rotation off ചെയ്യുക

10. ലൊക്കേഷൻ സേവനങ്ങൾ ഓഫുചെയ്യുക.

11. മൊബൈലിലെ നെറ്റ്‌വർക്ക് സിഗ്നൽ കുറവാണെകിൽ flight mode ൽ ഇടുക.

12.മൊബൈലിലെ വൈബ്രേഷൻ off ആകുക.

13. ആവശ്യമില്ലാതെ sound off ആക്കുക (സിസ്റ്റം സൗണ്ട്)

14. മാക്സിമം ഫോണിലെ പ്രോസെസ്സറിന്റെ ലോഡ് കുറക്കുക.

ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ഫോണിലെ നോട്ടിഫിക്കേഷൻ ബാർ തായൊട്ടു വലിച്ച് അവിടെ നിന്നും നിങ്ങൾക്ക് സെറ്റ് ചെയ്യാവുന്നതാണ്. അവിടെ ലഭിക്കുന്നില്ല എങ്കിലും ഫോണിലെ സെറ്റിംഗ്സ് എടുത്ത് ചെയ്യേണ്ടി വരും. അങ്ങനെ ചെയ്യുക..

ഉദാഹരണമായി Location സെറ്റ് ചെയ്യാനാണെങ്കിൽ ഫോണിലെ നോട്ടിഫിക്കേഷൻ ബാറിൽ നോക്കുക ഇല്ലടങ്കിൽ
സെറ്റിംഗ്സ്-> ലൊക്കേഷൻ സേവനങ്ങൾ ടാപ്പുചെയ്യുക. അവിടെ നിന്നും സെറ്റ് ചെയ്യുക.
ഈ പറഞ്ഞ കാര്യങ്ങളെല്ലാം നിങ്ങൾ ശ്രദ്ധിക്കുക ആണെങ്കിൽ തീർച്ചയായും നിങ്ങളുടെ ഫോണിലെ ബാറ്ററി ബാക്കപ്പ് കൂടുന്നത് കാണാൻ സാധിക്കും

അതുപോലെ ഒരു കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക നിങ്ങളുടെ ഫോണിൽ ബാറ്ററി എംഎഎച്ച് കൂടുന്നത് കൊണ്ട് മാത്രം നിങ്ങളുടെ ബാറ്ററി ബാക്കപ്പ് കൂടുകയില്ല നിങ്ങളുടെ ഫോണിൽ പ്രോസസറും പ്രോസസ്സിംഗ് സ്പീഡ് എല്ലാം നന്നായാൽ മാത്രമേ നല്ലൊരു ബാറ്ററി ബാക്കപ്പ് ലഭിക്കുകയൊള്ളു..
അതായത് നിങ്ങളുടെ ഫോണിലെ പ്രോസസറിന് ലോഡ് കൂടുതൽ ആണെങ്കിൽ തീർച്ചയായും നിങ്ങളുടെ ഫോണിൽ ബാറ്ററി ബാക്കപ്പിനെ അത് വളരെയേറെ ബാധിക്കുമെന്നാണ്. അത് മുഖേന നിങ്ങളുടെ ഫോണിലെ ബാറ്ററി പെട്ടെന്ന് തീർന്നുപോകും. അതുകൊണ്ട് പ്രോസെസ്സറിന്റെ ലോഡ് കുറക്കുന്ന കാര്യങ്ങളാണ് നിങ്ങളോട് ഇപ്പോൾ ഈ ടോപിക്കിൽ പറഞ്ഞു തന്നത്. ഈ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കുകയാണെങ്കിൽ ഫോണിന്റെ ബാറ്ററി പെട്ടെന്നൊന്നും തീർന്നു പോകില്ല തീർച്ച..
അപ്പോൾ അടുത്ത ടോപ്പിക്കും ആയി നാളെ കാണാം ബെ... വീഡിയോ കാണാൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Suzuki Gixxer 250 naked Full Specifications, Features and price

Whatsapp online checker....

റിലയൻസ് ജിയോ രണ്ട് പുതിയ 49 രൂപ, 69 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു