How can download youtube videos in easy method

How can download youtube videos in easy method
യൂട്യൂബ് വീഡിയോകൾ എങ്ങനെ ഡൌൺലോഡ് ചെയ്യാം.

ലോകത്ത് തന്നെ ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ് യൂട്യൂബ്‌. ഇത്  ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ളതാണ്.
യൂട്യൂബ് വഴി  വ്യത്യസ്തങ്ങളായ വീഡിയോകള്‍ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം.
സിനിമകള്‍, ടെലിവിഷന്‍ പരിപാടികള്‍, വ്‌ളോഗിങ്‌, പാട്ടുകള്‍, ഗെയ്മിങ് അങ്ങനെ പല തരത്തിലുള്ള വീഡിയോകൾ യൂട്യൂബിൽ കൂടി ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു.

ഇന്റർനെറ്റ്‌ ഇല്ലാത്ത സമയവും യൂട്യൂബ് വീഡിയോകള്‍ കാണാൻ യൂട്യൂബ്  അവസരമൊരുക്കുന്നുണ്ട്. അതിനായി ആവശ്യമുള്ള വിഡിയോകൾ ഡൌൺലോഡ് ചെയ്യേണ്ടതുണ്ട്. ആ ഫീച്ചർ നിങ്ങളുടെ യൂട്യൂബ് ആപ്പിനുള്ളില്‍ തന്നെ നിങ്ങള്‍ കാണാന്‍ സാധിക്കും. വീഡിയോകൾ ഡൗണ്‍ലോഡ് ചെയ്തിട്ടാല്‍ പിന്നീട് ഇന്റര്‍നെറ്റ് സേവനം ഇല്ലാത്തപ്പോഴും ആ വീഡിയോ കാണാന്‍ പറ്റും എന്നുള്ളതാണ്.

ഇന്റര്‍നെറ്റ് വേഗത കുറവുള്ള സമയങ്ങളിലും, ഇന്റര്‍നെറ്റ് വേഗത കുറവുള്ള പ്രദേശങ്ങളിലും ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്ത വെക്കാവുന്ന സൗകര്യം ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ്. നമ്മൾ ആഗ്രഹിക്കുന്ന വ്യത്യസ്തമായ ക്വാളിറ്റിയിൽ യൂട്യൂബ് വീഡിയോകൾ ഡൗണ്‍ലോഡ് ചെയ്യാം അതും ഫുള്‍ എച്ച്‌ഡിയില്‍ വരെ,  ഡൗണ്‍ലോഡ് ചെയ്യാന്ന വീഡിയോകൾ പിന്നീട് ഇന്റർനെറ്റ്‌ ഇല്ലാതെ തന്നെ കാണാനും സാധിക്കും.


അതിനായി നിങ്ങൾ ചെയ്യേണ്ടത്
യൂട്യൂബ് അപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക.

അതിനുശേഷം നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന വീഡിയ പ്ലേ ചെയ്ത ശേഷം താഴേ കാണുന്ന ഡൗണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക

അവിടെ ഡൌൺലോഡ് ക്വാളിറ്റി തിരഞ്ഞെടുക്കാവുന്ന ഓപ്ഷൻ കാണാൻ സാധിക്കും. ഡൗണ്‍ലോഡ് ക്വാളിറ്റി തിരഞ്ഞെടുക്കുക. കുറഞ്ഞ ക്വാളിറ്റി മുതല്‍ എച്ച്‌ ഡി ക്വാളിറ്റി വീഡിയോ വരെ ഡൗണ്‍ലോഡ് ചെയ്യാം.

അപ്പോൾ നിങ്ങക്ക് വീഡിയോ ഡൌൺലോഡ് ആകുന്നതായി കാണാൻ സാധിക്കും.

ഡൗണ്‍ലോഡ് പൂര്‍ത്തിയായതായി കഴിഞ്ഞാൽ, ഡൗണ്‍ലോഡ് ചെയ്ത വീഡിയോകള്‍ കാണുന്നതിന് യൂട്യൂബില്‍ തന്നെ ലൈബ്രറി എന്ന സെക്ഷനില്‍ ക്ലിക്ക് ചെയ്യുക. അവിടെ ഡൗണ്‍ലോഡ് എന്ന ഫോള്‍ഡറില്‍ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത വീഡിയോ കാണാവുന്നതാണ്. ഡൗണ്‍ലോഡ് ചെയ്ത വീഡിയോസ് കാണാന്‍ ഇന്റർനെറ്റ്‌ ആവശ്യമില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Suzuki Gixxer 250 naked Full Specifications, Features and price

Whatsapp online checker....

റിലയൻസ് ജിയോ രണ്ട് പുതിയ 49 രൂപ, 69 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു