WhatsApp increases group call Limit allows up to 8 people in group video and voice calls
ഹായ് ഫ്രണ്ട്സ് ഇന്ന് നമ്മൾ നോക്കാൻ പോകുന്നത് വാട്സാപ്പിൽ വന്നിട്ടുള്ള ഒരു കിടിലം അപ്ഡേറ്റ് ആണ്. അതായത് ഒരേ സമയം 8 പേര്‍ക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ്‌കോള്‍ ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ് വന്നിരിക്കുകയാണ്.
നിലവില്‍ നാല് പേരില്‍ കൂടുതല്‍ ആളുകള്‍ക്ക് ഒരേ സമയം ഗ്രൂപ്പ് കോളില്‍ പങ്കെടുക്കാന്‍ കയിഞ്ഞിരുന്നില്ല. എന്നാൽ ഇനി വാട്സാപ്പിൽ എട്ടുപേർക്ക് വോയിസ് കാൾ ഗ്രൂപ്പിലും, വീഡിയോ കാൾ ഗ്രൂപ്പിലും പങ്കെടുക്കാൻ സാധിക്കും. അതായത് വോയിസ് കോളിലും വീഡിയോ കോളിലും ഈ സേവനം നല്‍കും എന്നുള്ളതാണ്.
കോവിഡ് ഭീതിയെ തുടര്‍ന്ന് ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സാഹചര്യത്തില്‍ ജീവനക്കാരെ ഏകോപിപ്പിക്കാന്‍ പല കമ്ബനികളും ഗ്രൂപ്പ് കോളുകളിനെയാണ് ആശ്രയിക്കുന്നത്. നാലില്‍ കൂടുതല്‍ ആളുകളെ ഒന്നിച്ച് കോള്‍ ചെയ്യാന്‍ സാധിക്കില്ലെന്ന വാട്ട്‌സ്‌ആപ്പിന്റെ പോരായ്മ മൂലം പല കമ്ബനികളും സൂം, ഗൂഗിള്‍ മീറ്റ്, സ്‌കൈപ്പ്, തുടങ്ങിയ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്ഫോമുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ ആ ഒരു പോരായ്മ പരിഹരിക്കാനാണ് വാട്സ്ആപ്പ് ഗ്രൂപ്പ് കോൾ ചെയ്യുന്നത് 8 പേരെ ആക്കി കൂട്ടി വാട്ട്‌സ്‌ആപ്പ് പുതിയ അപ്‌ഗ്രേഡുമായി രംഗത്ത് എത്തിയത്.
നേരത്തെ കമ്ബനി പുറത്തിറക്കിയ ബീറ്റ പതിപ്പില്‍ ഈ പുതിയ ഫീച്ചര്‍ ലഭ്യമായത് വാര്‍ത്ത ആയിരുന്നെങ്കിലും എല്ലാ വാട്സപ്പ് യൂസേഴ്സിന് ഈ ഒരു ഫീച്ചർ ലഭ്യമായിരുന്നില്ല. അതായത് വാട്സ്ആപ്പ് ബീറ്റാ വേർഷൻ ഉപയോഗിക്കുന്ന ആൾക്കാർക്ക് മാത്രമേ ഇപ്പോൾ ഈ ഫീച്ചർ ലഭിക്കുകയുള്ളൂ. അല്ലാത്തവർക്ക് ഇപ്പോഴും നാലുപേരെ വച്ച് മാത്രമേ ഗ്രൂപ്പ് കോൾ ചെയ്യാൻ സാധിക്കുകയുള്ളൂ.
എന്നാൽ അടുത്ത് വരുന്ന ദിവസങ്ങളിൽ തന്നെ എല്ലാവർക്കും ഈ ഒരു അപ്ഡേറ്റ് വാട്സ്ആപ്പ് നൽകുകയും എല്ലാവർക്കും എട്ടു പേരെ വച്ച് ഗ്രൂപ്പിൽ ഗ്രൂപ്പ് കാൾ ചെയ്യാനുള്ള ഫീച്ചർ നൽകുമെന്നും വാട്സ്ആപ്പ് അറിയിച്ചിട്ടുണ്ട്.
എന്നാൽ ഇപ്പോൾ തന്നെ നിങ്ങൾക്ക് ഈ ഒരു ഫീച്ചർ എട്ടു പേരെ വച്ചുള്ള ഈയൊരു ഗ്രൂപ്പ് കോളിംഗ് ഫീച്ചർ ലഭ്യമാക്കണമെന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഇപ്പോൾ തന്നെ വാട്സ്ആപ്പ് ബീറ്റാ വേർഷൻ ഇൻസ്റ്റാൾ ചെയ്യണം. വാട്സ്ആപ്പ് ബീറ്റാ വേർഷൻ നിങ്ങൾക്ക് ഇപ്പോൾ ഇൻസ്റ്റാൾ ചെയ്യണം എന്നുണ്ടെങ്കിൽ അത് എങ്ങനെയാണ് എന്നതിനെക്കുറിച്ചുള്ള വീഡിയോയുടെ ലിങ്ക് ഈയൊരു പോസ്റ്റ്ന് താഴെ ഞാൻ കൊടുത്തിട്ടുണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്തു കൊണ്ട് നിങ്ങൾക്ക് ആ വീഡിയോ കണ്ടുകൊണ്ട് നിങ്ങളുടെ വാട്സപ്പ് ബീറ്റ വേർഷൻ ലേക്ക് മാറാവുന്നതാണ്.
അപ്പോൾ ഫ്രണ്ട്സ് ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം നിങ്ങൾക്ക് മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു ഏതെങ്കിലും തരത്തിൽ ഡൗട്ട് ഉണ്ടെങ്കിൽ ഈയൊരു പോസ്റ്റിന് താഴെ നിങ്ങൾ കമന്റ് രേഖപ്പെടുത്തുക. അപ്പോൾ അടുത്ത ഒരു നല്ലൊരു പോസ്റ്റുമായി വീണ്ടും കാണാം..
വീഡിയോ - Click Here
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ