Whatsapp Latest new incoming update features.

Whatsapp Latest new incoming update features.
മൂന്ന് പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്. പുതിയതായി ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്ന ഫീച്ചറുകൾ.

മൾട്ടിപ്പിൾ ഡിവൈസ് സപ്പോർട്ട്,
ഡിസപ്പിയറിങ് ഫീച്ചർ,
ഫോർവേഡ് മെസേജ് വെരിഫിക്കേഷൻ എന്നിങ്ങനെയാണ് അത്.
ഉപയോക്താക്കൾ ഏറെക്കാലം കാത്തിരുന്ന ഡാർക്ക് മോഡിന് ശേഷം വീണ്ടും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വാട്സ്ആപ്പ്.

വാട്സാപ്പ് ഉപയോഗം കൂടുതൽ സുഗമമാക്കാൻ മൾട്ടിപ്പിൾ ഡിവൈസ് സപ്പോർട്ട്, ഡിസപ്പിയറിങ് ഫീച്ചർ, ഫോർവേഡ് മെസേജ് വെരിഫിക്കേഷൻ എന്നിങ്ങനെ മൂന്ന് പുതിയ ഫീച്ചറുകളാണ് വാട്സാപ്പ് പുതിയതായി കൊണ്ട് വരാൻ പോകുന്നത്. മൂന്നും ഫീച്ചർ കളും അവസാനഘട്ട മിനുക്കുപണികളിലാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



👉ഡിസപ്പിയറിങ് ഫീച്ചർ👈

ഓരോ സന്ദേശങ്ങള്‍ക്കും സമയപരിധി നിശ്ചയിക്കാൻ സാധിക്കുന്ന ഫീച്ചറാണ് ഡിസപ്പിയറിങ് ഫീച്ചർ.
വാട്സാപ്പിൽ മെസേജ് അയച്ച ആളുടെ ചാറ്റ് വിന്‍ഡോയില്‍ നിന്നും അത് ലഭിച്ച ആളുടെ ചാറ്റ് വിന്‍ഡോയില്‍ നിന്നും മെസേജ് ഒരു നിശ്ചിത സമയത്തിന് ശേഷം ഓട്ടോമാറ്റിക് ആയി തന്നെ നീക്കം ചെയ്യപ്പെടുന്ന സംവിധാനമാണിത്.
ഡിസപ്പിയറിങ് ഫീച്ചറില്‍ മുന്‍കൂട്ടി നിശ്ചയിച്ച സമയപരിധി കഴിഞ്ഞാല്‍ ആ സന്ദേശം അപ്രത്യക്ഷമാവും. എത്ര സമയം കഴിഞ്ഞാണ് മെസേജുകൾ ഡിലീറ്റ് ആവേണ്ടതെന്ന് യൂസറിന് തീരുമാനിക്കാനാവും. ഒരു മണിക്കൂർ, ഒരു ദിവസം, ഒരു ആഴ്ച, ഒരു മാസം, ഒരു വർഷം എന്നിങ്ങനെ എത്ര സമയപരിധി കഴിഞ്ഞാണ് മെസേജുകൾ ഡിലീറ്റ് ചെയ്യേണ്ടതെന്ന് സെറ്റ് ചെയ്യാം. ഗ്രൂപ്പ് ചാറ്റുകളിലും ഈ സൗകര്യം ലഭ്യമാവുമെങ്കിലും അതാത് ഗ്രൂപ്പുകളുടെ അഡ്മിന്മാർക്ക് മാത്രമേ ഈ സൗകര്യം ആക്സസ് ചെയ്യാൻ സാധിക്കൂ എന്നാണ് അറിയാൻ സാധിച്ചത്.

👉മള്‍ട്ടിപ്പിള്‍ ഡിവൈസ് സപ്പോര്‍ട്ട്👈

ഉപയോക്താക്കളുടെ ഒരേ വാട്സ്ആപ്പ് അക്കൗണ്ട് ഒന്നിലധികം ഡിവൈസുകളിൽ ഒരേ സമയം ഉപയോഗിക്കാന്‍ സാധിക്കുന്ന സംവിധാനമാണ് മള്‍ട്ടിപ്പിള്‍ ഡിവൈസ് സപ്പോര്‍ട്ട്. അതായത് നിങ്ങൾ നിങ്ങളുടെ ഫോണിൽ വാട്സാപ്പ് ഉപയോഗിക്കുന്നുണ്ടെങ്കിൽ അതെ സമയം തന്നെ വേറെ ഫോണിലോ, ടാബ്‌ലെറ്റിലോ നിങ്ങളുടെ പിസിയിലോ വാട്സാപ്പ് ഉപയോഗിക്കാൻ കഴിയും എന്നുള്ളതാണ്.

👉ഫോർവേഡ് മെസേജ് വെരിഫൈ 👈

വാട്സാപ്പിലൂടെ എത്തുന്ന പല വാർത്തകളും സന്ദേശങ്ങളും സത്യമാണോ എന്ന് പരിശോധിക്കാവുന്ന പുതിയ സംവിധാനമാണ്  lവാട്സാപ്പിൽ വരാൻ പോകുന്ന ഫോർവേഡ് മെസേജ് വെരിഫൈ.
യാഥാർഥ്യം കണ്ടുപിടിക്കാൻ ഗൂഗിൾ സെർച്ച് ഉപയോഗിക്കാനുള്ള എളുപ്പവഴിയാണ് വാട്സാപ്പിന്റെ പുതിയ അപ്‌ഡേറ്റിലുള്ളത് എന്നാണ് വാബീറ്റാഇൻഫോ റിപ്പോർട്ട് പറയുന്നത്. ഫോർവേഡ് മെസേജുകളുടെ വലത് വശത്തായി കാണുന്ന സെർച്ച് ഐക്കൺ ആണ് പുതിയതായി കമ്പനി അവതരിപ്പിച്ചരിക്കുന്നത്.
അധികം വൈകാതെ വാട്സാപ്പിന്റെ അപ്‌ഡേറ്റുകളിൽ ഈ ഫീച്ചറുകൾ എത്തും എന്നാണ് കരുതുന്നത്.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Suzuki Gixxer 250 naked Full Specifications, Features and price

Whatsapp online checker....

റിലയൻസ് ജിയോ രണ്ട് പുതിയ 49 രൂപ, 69 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു