YouTube to release TikTok rival app Shorts
YouTube to release TikTok rival app Shorts
ടിക് ടോക്കിനെ വെല്ലുവിളിക്കാൻ യുട്യൂബിന്റെ 'ഷോർട്ട്സ്' വരുന്നു.
ഇന്ത്യയിൽ എന്നല്ല ലോകത്ത് ഒരുപാട് പേര് ടിക്ക് ടോക്ക് ഉപയോഗിക്കുന്നുണ്ട്. ടിക് ടോക് എന്ന ഷോർട് വീഡിയോ അപ്ലിക്കേഷൻ ഒരു വലിയ വിജയം തന്നെയാണ്. ഇഷ്ടപ്പെടുന്ന വിഡിയോകളാൽ ലോഡുചെയ്‌തിരിക്കുന്ന ഈ ഹ്രസ്വ-വിഡിയോ പ്ലാറ്റ്ഫോം ഇതിനകം തന്നെ ജനപ്രിയമായി കഴിഞ്ഞു. മിക്ക യുവാക്കളും, യുവതികളും ടിക് ടോക്കിന്റെ ഭാഗമായി കഴിഞ്ഞു.
അതുകൊണ്ട് തന്നെ ടിക് ടോക്കിന്റെ വഴിയെ യുട്യൂബും ഹ്രസ്വ-വിഡിയോ വിനോദ പ്ലാറ്റ്ഫോം തുടങ്ങാൻ പോകുകയാണ്. യൂട്യൂബ് തുടങ്ങാൻ പോകുന്ന ഹ്രസ്വ-വിഡിയോ പ്ലാറ്റ്ഫോം ന്റെ പേരാണ് ഷോർട്ട്സ്.
ടിക് ടോക്കിനെ നേരിടാൻ ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാം പുതിയ ആപ്പുകളും ഫീച്ചറുകളും ഇതിനകം തന്നെ അവതരിപ്പിച്ചെങ്കിലും അത്ര ജനപ്രീതി ലഭിച്ചിട്ടില്ല. ഫെയ്സ്ബുക്കിന്റെ ഹ്രസ്വ-വിഡിയോ പ്ലാറ്റ്ഫോം ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. എന്നാൽ, ഗൂഗിളിന്റെ കീഴിലുള്ള യുട്യൂബ് ഒരു പുതിയ വിഡിയോ പ്ലാറ്റ്ഫോം വൈകാതെ തന്നെ നമുക്കിടയിൽ കൊണ്ട് വന്നേക്കാം എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.
ടിക്ക് ടോക്കിനെ വെല്ലുവിളിക്കാനുള്ള, ഹ്രസ്വ-വിഡിയോ പ്ലാറ്റ്ഫോമിനായി യുട്യൂബ് ശ്രമിക്കുന്നുണ്ടെന്ന് ആണ് ആദ്യം പല ടെക്കികളും റിപ്പോർട്ട് ചെയ്തത്. ഈ യൂട്യൂബ് പ്ലാറ്റ്ഫോമിനെ ‘ഷോർട്ട്സ്’ എന്നാണ് വിളിക്കുന്നത്. ഇത് യുട്യബിന് കീഴിലുള്ള ഒരു വിഭാഗമായിരിക്കും. അടിസ്ഥാനപരമായി പേര് സൂചിപ്പിക്കുന്നത് പോലെ, ഉപയോക്താക്കൾ പോസ്റ്റുചെയ്ത ഹ്രസ്വ വിഡിയോകളുടെ ഫീഡ് ഇതിൽ ഉൾപ്പെടും...
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ