Group Call Update Facebook and Whatsapp. New features Added

Group Call Update Facebook and Whatsapp. New features Added



ഇതാ പുതിയ അപ്ഡേറ്റ് വാട്സ്ആപ്പിലും ഫേസ്ബുക്കിലും. തീർച്ചയായിട്ടും ഉപകാരപ്രദമാകും

ഹായ് ഫ്രണ്ട്സ് ഏറ്റവും പുതിയ വാട്ട്സ് ആപ്പ് അപ്പ്‌ഡേഷനുകള്‍ എത്തി കഴിഞ്ഞിരിക്കുകയാണ്. എല്ലാ വാട്സപ്പ് ഉപയോഗിക്കുന്നവർക്കും ഈ അപ്ഡേഷൻ ലഭ്യമാണ്. ഇത്തവണ ഗ്രൂപ്പ് വീഡിയോ കോളിംഗ് ചെയ്യുന്നവര്‍ക്കാണ് പുതിയ അപ്പ്‌ഡേഷനുകള്‍ കൊണ്ട് ഉപകാരപ്രദം ആകുന്നത്. ഒരേ സമയം ഇപ്പോള്‍ 8 ആളുകള്‍ക്ക് ഗ്രൂപ്പ് വീഡിയോ കോളിംഗ് ചെയ്യുവാന്‍ സാധിക്കും എന്നുള്ളതാണ് ഈ ഒരു അപ്ഡേറ്റിങ് കൊണ്ട് വളരെ ഏറെ ഉപകാരപ്രദം.

കോറോണയുടെ ലോക്ക് ഡൌണ്‍ കാലത്തു വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍ക്കാണ് ഈ അപ്പ്‌ഡേഷനുകള്‍ കൂടുതല്‍ ഉപകാരപ്പെടുന്നത് എന്നാണ് അറിയപ്പെടുന്നത്. എങ്ങനെയാണു വാട്ട്സ് ആപ്പില്‍ ഗ്രൂപ്പ് വീഡിയോ കോളുകള്‍ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം .
ഗ്രൂപ്പ് വീഡിയോ കോളിംഗ് ചെയ്യുന്നതിന് ആദ്യം ഗ്രൂപ്പ് വീഡിയോ കോളിംഗ് ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന ഒരു മെമ്ബറെ വീഡിയോ കോള്‍ ചെയ്തതിനു ശേഷം വലതുഭാഗത്തെ മുകളില്‍ കാണുന്ന ആഡ് ബട്ടണില്‍ അമര്‍ത്തുക .ശേഷം നിങ്ങളുടെ കോണ്‍ടാക്‌ട് അതില്‍ വരുന്നതാണ് .അതില്‍ നിന്നും നിങ്ങള്‍ക്ക് ആവിശ്യമായ ആളുകളെ അതില്‍ ആഡ് ചെയ്യാവുന്നതാണ്. ഇതുപോലെ വളരെ ഈസിയായി നിങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിൽ നിന്നും എട്ട് പേരെ വച്ച് നിങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പ്‌ കോൾ ചെയ്യാവുന്നതാണ്.

ഇത്തരത്തില്‍ നിങ്ങള്‍ക്ക് വളരെ എളുപ്പമായ രീതിയിൽ നിങ്ങൾക്ക് ഗ്രൂപ്പ് വീഡിയോ കോൾ മാത്രമല്ല ഗ്രൂപ്പ് വോയിസ് കോൾ ചെയ്യാൻ സാധിക്കും എന്നതാണ്. എന്നാല്‍ ഈ ഓപ്‌ഷനുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നില്ല എങ്കില്‍ വാട്ട്സ് ആപ്പ് അപ്പ്ഡേറ്റ് ചെയ്യേണ്ടതാണ്. ഗ്രൂപ്പ് കാൾ  സ്വീകരിക്കുന്ന എല്ലാ വ്യക്തികളും എല്ലാം ഗ്രൂപ്പ് അംഗങ്ങളും നിങ്ങളുടെ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുന്നത് വളരെ ആവശ്യമാണ്.



അതുപോലെതന്നെ ഫേസ്ബുക്ക് ഉപഭോതാക്കള്‍ക്ക് പുതിയ സന്തോഷവാര്‍ത്ത ഉണ്ട് .ഇപ്പോള്‍ പുതിയ വീഡിയോ കോളിംഗ് അപ്പ്‌ഡേഷനുകളുമായി ഫേസ്ബുക്കും  എത്തിയിരിക്കുന്നു .ഫേസ്ബുക് മെസ്സഞ്ചറുകളിലാണ് ഇപ്പോള്‍ ഒരേ സമയം 50 ആളുകള്‍ക്ക് വരെ വിളിക്കാവുന്ന തരത്തിലുള്ള വീഡിയോ കോളിംഗ് സംവിധാനങ്ങള്‍ ലഭ്യമാകുന്നത്.ഫേസ്ബുക്ക് റൂം എന്ന പേരിലാണ് ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ഈ പുതിയ അപ്പ്‌ഡേഷനുകള്‍ ഉപഭോതാക്കള്‍ക്ക് ലഭ്യമാകുന്നത്.

അതായത് വാട്സപ്പും ഫേസ്ബുക്കും അവരുടെ ഉപഭോക്താക്കൾക്ക് ഗ്രൂപ്പ്‌  വോയിസ്‌ കാൾഉം  ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യുന്നത് ഉപകാരപ്രദമായിട്ടുള്ള അപ്ഡേറ്റുകൾ നിങ്ങൾക്ക് നൽകിയിരിക്കുന്നത്. തീർച്ചയായും നിങ്ങൾക്ക് ഉപകാരപ്രദമായി ആക്കുക.
 അതിനായിട്ട് നിങ്ങളുടെ വാട്സപ്പും ഫേസ്ബുക്കും ഇപ്പോൾതന്നെ അപ്ഡേറ്റ് ചെയ്യുക.
അപ്പോൾ അടുത്ത നല്ലൊരു പോസ്റ്റുമായി വീണ്ടും കാണാം. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Suzuki Gixxer 250 naked Full Specifications, Features and price

Whatsapp online checker....

റിലയൻസ് ജിയോ രണ്ട് പുതിയ 49 രൂപ, 69 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു