What can a phone do if it is cleaned with a sanitizer?


What can a phone do if it is cleaned with a sanitizer?
സാനിറ്റൈസര്‍ ഉപയോഗിച്ച്‌ മൊബൈല്‍ ഫോണ്‍ വൃത്തിയാക്കിയാൽ ഫോണിന് എന്ത് പറ്റും

കൊവിഡ് വ്യാപനം മൂലം ഇപ്പോൾ ലോകമെമ്ബാടും പ്രശ്നങ്ങൾ അതിരൂക്ഷമാവുകയാണ് എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. ഇതിൽ നിന്നുമൊക്കെ രക്ഷനേടുന്നതിന് സാമൂഹിക അകലം പാലിക്കല്‍, മാസ്‌ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈകള്‍ വൃത്തിയാക്കുക എന്നിവയാണ്  ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രധാന മാർഗങ്ങൾ. മൊബൈൽ ഫോൺ വഴിയും കൊറോണ പകരാം എന്നുള്ള കാര്യവും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
അതുകൊണ്ടുതന്നെ പലരും കൊവിഡ് വ്യാപനം ചെറുക്കാന്‍ മൊബൈല്‍ ഫോണുകളും മറ്റും സാനിറ്റൈസര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുന്നുണ്ട്.

സാനിറ്റൈസർ ഉപയോഗിച്ചുള്ള മൊബൈൽ ഫോൺ വൃത്തിയാക്കൽ വര്‍ധിച്ചു വരികയാണെന്നാണ് പല  റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഡല്‍ഹിയില്‍ ഇത്തരത്തില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കേടുവന്ന മൊബൈല്‍ ഫോണുകള്‍ നന്നാക്കാന്‍ കടകള്‍ക്ക് മുമ്ബില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത് എന്നും റിപ്പോർട്ട്‌കൾ ഉണ്ട്.


സാനിറ്റൈസര്‍ ഉപയോഗിക്കുമ്ബോള്‍ ഫോണില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിക്കുകയും ഡിസ്‌പ്ലേ, ഹെഡ്‌ഫോണ്‍ പോർട്ട്‌, ചാർജിങ് പോർട്ട്‌ തുടങ്ങിയവ തകരാറിലാകും എന്നാണ് മൊബൈൽ ടെക്നീഷ്യന്മാർ പറയുന്നത്.



അതുകൊണ്ടുതന്നെ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ മൊബൈല്‍ ഫോണുകള്‍ വൃത്തിയാക്കരുതെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.
പകരം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ലഭിക്കുന്ന ആന്റി ബാക്ടീരിയല്‍ ടിഷ്യൂ ഉപയോഗിച്ച്‌ മൊബൈല്‍ വൃത്തിയാക്കാം. ഇതുവഴി 70 ശതമാനം വരെ മൊബൈല്‍ ഫോണ്‍ അണുവിമുക്തം  ആക്കാം എന്നും അവർ പറയുന്നു. എന്നാല്‍ മൊബൈല്‍ ഓഫ് ചെയ്തായിരിക്കണം അണുവിമുക്തമാക്കേണ്ടത്.

മൊബൈല്‍ റിപ്പയര്‍ കടകളില്‍ പോയി ഇത് ചെയ്യിക്കുന്നതാകും അഭികാമ്യമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ, സാനിറ്റൈസര്‍ ഉപയോഗിച്ച്‌ മൊബൈല്‍ ഫോണ്‍ വൃത്തിയാക്കിയപ്പോള്‍ സ്‌ക്രീന്‍ നശിച്ചുപോയ അനുഭവം റിയാലിറ്റി ഷോയായ 'ബിഗ് ബോസി'ലെ താരം ഹിന ഖാന്‍ പങ്കുവച്ചിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഹിന ഇത് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന് പകരം ചൂടുവെള്ളത്തില്‍ മുക്കിയ നാപ്കിന്‍ വച്ച്‌ മൊബൈല്‍ തുടയ്ക്കുന്നതാണ് നല്ലതെന്നാണ് ഹിനയുടെ അഭിപ്രായം. 



എന്തായാലും സാനിറ്റൈസർ ഉപയോഗിച്ച് മൊബൈൽ ഫോൺ വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ട നിങ്ങൾക്കുള്ള അഭിപ്രായങ്ങൾ തീർച്ചയായും താഴെ കമന്റ് ചെയ്യുക അപ്പോൾ അടുത്ത നല്ലൊരു പോസ്റ്റുമായി വീണ്ടും കാണാം ബൈ.. 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Suzuki Gixxer 250 naked Full Specifications, Features and price

Whatsapp online checker....

റിലയൻസ് ജിയോ രണ്ട് പുതിയ 49 രൂപ, 69 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു