Why Mobile is Ovar Heat and How to Prevent

സ്മാര്‍ട്ട്‌ഫോണ്‍ വളരെ അധികം ചൂടാകുന്നത് ഒരു പൊതുവായ പ്രശ്‌നമാണ്. മിക്ക ഫോണുകളിലും ഇത് സംഭവിക്കാറുണ്ട്. അതായത് ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴും, ക്യാമറ ഉപയോഗിക്കുമ്പോഴും വീഡിയോ കാണുമ്പോഴുമെല്ലാം ഫോൺ  അമിതമായി ചൂടാകുന്നതിന് പല കാരണങ്ങളുണ്ട്.
എന്നാലും ഫോൺ കൂടുതൽ ചൂടാകുന്നത് ഒഴിവാക്കാൻ  ചില മാർഗങ്ങൾ ഇന്നത്തെ പോസ്റ്റ്‌ലൂടെ അറിയാം.

1- ഫോണിന്റെ തന്നെയുള്ള ഒർജിനൽ ചാര്‍ജറുകളും ബാറ്ററികളും ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്.
ചാര്‍ജറോ ബാറ്ററിയോ കംപ്ലയിന്റ് ആയി മാറ്റേണ്ടിവന്നാല്‍ അതേ കമ്പനിയുടെ തന്നെ ഒർജിനൽ തന്നെ വാങ്ങുക. വിലകുറഞ്ഞതോ മറ്റു കമ്പനികളുടെയോ ചാര്‍ജറോ ബാറ്ററിയോ ഉപയോഗിക്കുന്നത് ഫോൺ വളരെയതികം ചൂടാകുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.

2- നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ചില ആപ്ലിക്കേഷനുകൾ നിങ്ങളുടെ ഫോണിന്റെ  ചൂട് കൂട്ടും. അതായത് ചില ആപ്പുകള്‍ വർക്ക്‌ ചെയ്യുമ്പോൾ  അമിതമായി ഫോണിലെ പ്രൊസസ്സറിന് load കൊടുക്കാറുണ്ട്. അത് ഫോൺ വളരെയധികം ചൂടാകാൻ കാരണം ആകും.
അതുപോലെ തന്നെ ചില ആപ്പുകൾ ഫോണിന്റെ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ച് ഫോണിലെ ബാറ്ററി ചാര്‍ജ് ചോര്‍ത്തിക്കളയുകയും ഫോൺ അമിതമായി ചൂടാക്കുകയും ചെയ്യും. ഫോണിന്റെ പ്രവര്‍ത്തനം മന്ദീഭവിക്കാനും ഇത്തരം ആപ്പുകള്‍ കാരണമാകാറുണ്ട്. ഫോണ്‍ കൂടുതൽ ചൂടാകുകയോ, ഫോണിലെ ബാറ്ററി പെട്ടെന്ന് തീർന്നു പോകുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ സമീപകാലത്ത് ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ ഒഴിവാക്കുക. അതാണ്‌ ഫോണിന് ഏറ്റവും നല്ലത്..

3- ഫോണ്‍ മുഴുവന്‍ മൂടുന്ന പൗച്ചു കവറുകള്‍ ചൂട് കൂടുന്നതിന് കാരണമാകാം. ഫോണിന്റെ കവര്‍ ഒഴിവാക്കുന്നത് അമിത ചൂടിനെ ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും. കവർ ഇടണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ കനം കുറഞ്ഞതും holes (ഓട്ട) ഉള്ളതും ആയ കവർ തിരഞ്ഞെടുക്കുക. 

4- രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്‌ത്‌ ഇടരുത്. അങ്ങനെ ചെയ്‌താൽ അത് ഫോണിന്റെ ബാറ്ററിയെ കാര്യമായി ബാധിക്കും. ഇത് ബാറ്ററി ചൂടാകാന്‍ കാരണമാകുമെന്ന് മാത്രമല്ല ദീര്‍ഘകാലം ഇങ്ങനെ ചെയ്യുന്നത് ബാറ്ററിയുടെ ക്ഷമത കുറയ്ക്കുകയും ചെയ്യും. കൂടാതെ ചാർജ് അധികമായാൽ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്.

5- ഒരേ സമയം ഓന്നിലധികം ആപ്ലിക്കേഷനുകള്‍ ഒന്നിച്ചു ഉപയോഗിക്കുന്നത് ഫോൺ അമിതമായി ചൂടാകാൻ കാരണം ആകും. അങ്ങനെ ചെയ്‌താൽ ഫോണിലെ റാം പെട്ടെന്ന് ഫുൾ ആകുകയും അതു മുഖേന ഫോണ്‍ കൂടുതൽ ചൂടാകുകയും ചെയ്യും.

6- ഉപയോഗത്തിലില്ലാത്ത കണക്ഷനുകള്‍ (Data, wifi, bluetooth, Location, Hotspot) ഇവ ഓഫ് ചെയ്ത് ഇടുക. ഇതും ഫോണ്‍ ചൂടാകാന്‍ ഒരു കാരണമാകുന്നു. ആവശ്യം ഉള്ളപ്പോൾ മാത്രം ഇവ on ആക്കുക.. 

7- വെയിലത്തു നിന്നോ ചൂട് നേരിട്ട് ഫോണിൽ അടിക്കുന്ന ഭാഗത്തു നിന്നോ phone ഉപയോഗിക്കരുത്. 

8- Battery ചാർജിങ് ചെയ്ത് കൊണ്ട് phone ഉപയോഗിക്കുന്നതും ഫോൺ ചൂടാകാൻ കാരണം ആണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Suzuki Gixxer 250 naked Full Specifications, Features and price

Whatsapp online checker....

റിലയൻസ് ജിയോ രണ്ട് പുതിയ 49 രൂപ, 69 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ അവതരിപ്പിച്ചു