ടെലിഗ്രാം നെ കുറിച്ച് നിങ്ങൾക്ക് എന്ത് അറിയാം.. അറിയുക കിടിലൻ ആണ്
ടെലിഗ്രാം ന്റെ ഫീചേർസ് വച്ചു നോക്കുമ്പോൾ whatsapp ഒന്നും അല്ല എങ്കിലും നമ്മൾ whatsapp ഉപയോഗിക്കുന്നു കാരണം. telegram നെ കുറിച്ച് പലർക്കും ഒന്നും അറിയില്ല..
❤ടെലിഗ്രാമിന് ക്ലൗഡ് സ്റ്റോറേജ് സംവിധാനമുണ്ട്. അതായത് നിങ്ങളുടെ ടെക്സ്റ്റ് സന്ദേശങ്ങൾ, ചിത്രങ്ങൾ, മീഡിയാ ഫയലുകൾ, ഡോക്യുമെന്റുകൾ എന്നിവയെല്ലാം ടെലിഗ്രാമിന്റെ ക്ലൗഡിൽ ശേഖരിക്കപ്പെടും. (സുരക്ഷിതമായ എൻ്ക്രിപ്റ്റഡ് ആണ്) നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ലോഗ് ഔട്ട് ചെയ്യുകയോ ലോഗിൻ ചെയ്യുകയോ ആവാം.
വാട്സാപ്പിലെ പോലെ ബാക്ക് അപ്പ് ചെയ്യേണ്ടതിന്റേയും റീസ്റ്റോർ ചെയ്യേണ്ടതിന്റേയും ആവശ്യമില്ല. ടെലിഗ്രാമിൽ അയച്ച ഫയലുകൾ എപ്പോൾ വേണമെങ്കിലും ഡൗൺലോഡ് ചെയ്തെടുക്കാനാവും.
❤വാട്സാപ്പ് വഴി നിങ്ങൾ അയക്കുന്ന മീഡിയാ ഫയലുകൾ കംപ്രസ് ചെയ്ത് ചെറുതാക്കാറുണ്ട്. അത് ക്വാളിറ്റി നഷ്ടപ്പെടും. എന്നാൽ ടെലിഗ്രാമിൽ നിങ്ങൾ അയക്കുന്ന ഫയലുകൾ കംപ്രസ് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാനാവും.
❤ഗ്രൂപ്പ്..
ടെലിഗ്രാമിലെ സാധാരണ ഗ്രൂപ്പുകളിൽ 200 പേരെയാണ് ഉൾക്കൊള്ളുക. എന്നാൽ ഗ്രൂപ്പ് 'സൂപ്പർ ഗ്രൂപ്പ്' എന്ന നിലയിലേക്ക് മാറിയാൽ 2,00,000 പേരെ ഉൾക്കൊള്ളിക്കാനാവും. സാധാരണ ഗ്രൂപ്പുകളേക്കാൾ കൂടുതൽ സൗകര്യങ്ങളും സൂപ്പർ ഗ്രൂപ്പുകൾക്കുണ്ട്.
❤യൂസർ നെയിം..
നിങ്ങളുടെ കോൺടാക്റ്റ് നമ്പർ വെളിപ്പെടുത്താതെ ആരോട് വേണമെങ്കിലും ചാറ്റ് ചെയ്യാനുള്ള സൗകര്യം ടെലിഗ്രാമിലുണ്ട്. ടെലിഗ്രാം ഗ്രൂപ്പുകളിലെ അംഗങ്ങൾക്ക് ആളുകളുടെ യൂസർനെയിം മാത്രമാണ് കാണാൻ സാധിക്കുക. അതുകൊണ്ടുതന്നെ കൂടുതൽ സ്വകാര്യത നൽകും
❤ചാനലുകൾ...
ഗ്രൂപ്പുകൾക്ക് സമാനമാണ് ചാനലുകൾ എങ്കിലും ചാനലുകളിൽ അസംഖ്യം ആളുകളെ ഉൾപ്പെടുത്താനാവും. ചാനലിൽ ആർക്കെല്ലാം പോസ്റ്റ് ചെയ്യാം എന്നത് നിർമിക്കുന്ന ആൾക്ക് തീരുമാനിക്കാം.
❤ആൻഡ്രോയിഡ്, ഐഓഎസ്, വിൻഡോസ് ഫോൺ, വിൻഡോസ് പിസി, മാക് ഓഎസ്, ലിനക്സ് ഉൾപ്പടെയുള്ള പ്ലാറ്റ്ഫോമുകളിലും വെബ് ബ്രൗസറുകൾ വഴിയും ടെലിഗ്രാം ഉപയോഗിക്കാനാവും.
❤സീക്രട്ട് ചാറ്റ്..
എന്റ് റ്റു എന്റ് എൻക്രിപ്ഷൻ ലഭ്യമാകുന്ന ചാറ്റ് മോഡ് ആണിത്. ചാറ്റിന് കൂടുതൽ രഹസ്യ സ്വഭാവം ലഭിക്കുന്നു. അയക്കുന്ന സന്ദേശം നിശ്ചിത സമയത്തിനുള്ളിൽ നീക്കം ചെയ്യപ്പെടുന്ന 'സെൽഫ് ഡിസ്ട്രക്റ്റ് ടൈമർ' സംവിധാനം ഇതിലുണ്ട്. ഈ ചാറ്റിൽ നുഴഞ്ഞുകയറാൻ മറ്റൊരാൾക്കാവില്ല.
❤ബോട്ടുകൾ (Bots)..
നിർമിത ബുദ്ധിയും മെഷീൻ ലേണിങും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംവിധാനമാണിത്. നിരവധി ഉപയോഗങ്ങൾ ഇതുകൊണ്ടുണ്ട്. ഉദാഹരണത്തിന് ഇമേജ് ബോട്ട് ഉപയോഗിച്ച് പേരിൽ നിന്നും ചിത്രങ്ങൾ ചാറ്റിൽ ചേർക്കാൻ സാധിക്കും. ഇത് പോലെ സ്റ്റിക്കർ ബോട്ട്, ജിഫ് ബോട്ട് തുടങ്ങി നിരവധിയുണ്ട്.
❤വോയ്സ് കോളുകൾ
ടെലിഗ്രാമിൽ വോയ്സ് കോൾ സൗകര്യം ഉണ്ട്.
❤ഒരേ സമയം ഒന്നിലധികം ഉപകരണങ്ങളിൽ ലോഗിൻ ചെയ്യാൻ പറ്റും
❤വിവര ശേഖരണം...
പരസ്യങ്ങൾ കാണിക്കാൻ ഉപയോക്താക്കളുടെ വിവരങ്ങൾ ഉപയോഗിക്കില്ലെന്നും ടെലഗ്രാമിന്റെ പ്രവർത്തനത്തിന് ആവശ്യമായ വിവരങ്ങൾ മാത്രമേ ശേഖരിക്കുന്നുള്ളൂ എന്നും ടെലഗ്രാം പ്രൈവസി പോളിസിയിൽ തുടക്കത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.
❤മൊബൈൽ നമ്പർ, പ്രൊഫൈൽ നെയിം, പ്രൊഫൈൽ ചിത്രം, എബൗട്ടിൽ നൽകിയ വിവരങ്ങൾ ഉൾപ്പെടുന്ന അടിസ്ഥാന അക്കൗണ്ട് വിവരങ്ങൾ എന്നിവ ടെലഗ്രാം ശേഖരിക്കുന്നുണ്ട്. ഉപയോക്താവിന്റെ യഥാർത്ഥ പേര്, ലിംഗം, വയസ് എന്നിവയൊന്നും തങ്ങൾക്ക് അറിയേണ്ടതില്ലെന്ന് ടെലഗ്രാം പറയുന്നു.
ടു സ്റ്റെപ്പ് വെരിഫിക്കേഷന് വേണ്ടി ഇമെയിൽ നൽകിയാൽ അത് ടെലഗ്രാം ശേഖരിച്ചുവെക്കും. ഇത് പാസ് വേഡ് മറന്നുപോയാൽ തിരിച്ചെടുക്കുന്നതിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുക. ഇത് മാർക്കറ്റിങ് ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.
Telegram Download - Click here
ഇനി നിങ്ങൾ തീരുമാനിക്കുക ടെലിഗ്രാം കിടിലൻ അല്ലെ....
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ