ഇന്ത്യൻ' ഫൗജി ഗെയിം ലോഞ്ച് റിപ്പബ്ലിക് ദിനത്തിൽ FAU-G: A made in India war game Is FAUG released in India..
ഇന്ത്യൻ ഫൗജി ഗെയിം ലോഞ്ച് റിപ്പബ്ലിക് ദിനത്തിൽ
FAU-G: A made in India war game Is FAUG released in India..
ഇന്ത്യൻ' ഫൗജി ഗെയിം ലോഞ്ച് റിപ്പബ്ലിക് ദിനത്തിൽ
അറിഞ്ഞോ കൂട്ടുകാരെ ഫൗജി ഗെയിം ലോഞ്ച് തിയതിയുടെ പ്രഖ്യാപനത്തോടൊപ്പം, ഈ ഗെയിമിന്റെ ആൻതം സോങ് വിഡിയോയും എൻകോർ ഗെയിംസ് പുറത്തുവിട്ടു.
കഴിഞ്ഞ വർഷം പകുതിയോടെയാണ് ഗെയിമിങ് ആരാധകരെ നിരാശയിലാഴ്ത്തി പ്രശസ്ത മൊബൈൽ ഗെയിം പബ്ജിയെ കേന്ദ്ര സർക്കാർ നിരോധിച്ചത്. അത് മിക്കവർക്കും സങ്കടകരമായ ഒരു കാര്യം ആയിരുന്നു..
എന്നാൽ അതെ സമയം സെപ്റ്റംബറിൽ ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ നേതൃത്വത്തിൽ മൾട്ടിപ്ലെയർ ആക്ഷൻ ഗെയിം 'ഫിയർലെസ്സ് ആൻഡ് യുണൈറ്റഡ്: ഗാർഡ്‌സ് (FAU-G)' പ്രഖ്യാപിച്ചതോടെ ഗെയിമിംഗ് ആരാധകർ വീണ്ടും പ്രതീക്ഷയിലായി.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻകോർ ഗെയിംസ് ആണ് ഫൗജി ഗെയിം തയ്യാറാക്കുന്നത്. ഒക്ടോബർ അവസാനത്തോടെ ഗെയിം തയ്യാറാവും എന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. പിന്നെയും കാത്തിരിക്കേണ്ടി വന്നു..
നവംബർ 30-ന് പ്രീ-റെജിസ്ട്രേഷൻ ആരംഭിച്ചതോടെ ഗെയിം ഉടൻ ഡൌൺലോഡ് ചെയ്യാൻ തയ്യാറാവും എന്ന റിപോർട്ടുകൾ ആരംഭിച്ചെങ്കിലും പിന്നെയും വൈകി. ഒടുവിൽ കഴിഞ്ഞ ദിവസം ആണ് എൻകോർ ഗെയിംസ് ലോഞ്ച് തിയതി പ്രഖ്യാപിച്ചത്.
ഈ മാസം 26-ന് റിപ്പബ്ലിക് ദിനത്തിൽ ഫൗജി ഗെയിമിന്റെ ലോഞ്ച് നടക്കും. പ്രഖ്യാപനത്തോടൊപ്പം, ഗെയിമിന്റെ ആൻതം സോങ് വിഡിയോയും എൻകോർ ഗെയിംസ് പുറത്തുവിട്ടിട്ടുണ്ട്.
ഒരു മിനിറ്റ് 38 സെക്കന്റ് ദൈർഖ്യമുള്ള ആൻതം സോങ് വിഡിയോയിൽ ചൈനീസ് പട്ടാളക്കാരെ തുരത്തിയോടിക്കുന്ന ഇന്ത്യൻ പട്ടാളക്കാർ ആണ് പശ്ചാത്തലം.
എൻകോർ ഗെയിംസ് പുറത്ത് വിട്ട ടീസർ അനുസരിച്ച് ആക്ഷൻ സീനുകളും ഇന്ത്യ, ചൈനീസ് ജവാന്മാർ തമ്മിലുള്ള സംഘട്ടനവും തന്നെയാണ് ഫൗജി ഗെയിമിന്റെ ഇതിവൃത്തം.
ആഭ്യന്തര, വിദേശ ഭീഷണികളെ നേരിടുന്ന ഇന്ത്യൻ സുരക്ഷാ സേന അഭിമുഖീകരിക്കുന്ന യഥാർത്ഥ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഗെയിം തയ്യാറാക്കുന്നത് എന്ന് എൻകോർ ഗെയിംസ് വ്യക്തമാക്കുന്നു.
ഷൂട്ടിംഗ് ഗെയിം ആയ ഫൗജിയുടെ ആദ്യ ലെവലിൽ ഗാൽവൻ താഴ്വര ആയിരിക്കും പശ്ചാത്തലം എന്ന് റിപ്പോർട്ടുകളുണ്ട്.
പ്രധാനമന്ത്രിയുടെ ആത്മനിർഭർ സംരംഭത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഫൗജി ഗെയിം തയ്യാറാക്കുന്നത്. ഗെയിം വഴി ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ഇന്ത്യൻ സൈന്യത്തിലെ ധീരജവാന്മാർക്കായി പ്രവർത്തിക്കുന്ന 'ഭാരത് കെ വീർ ട്രസ്റ്റ്' എന്ന സംഘടനയ്ക്ക് നൽകും എന്നാണ് പറയപ്പെടുന്നത്..
FAU - G Pre registration link - Click here
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ