Poco M3 Pro 5G in india
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ 5 ജി ഫോണായി Poco M3 Pro 5G ഇന്ത്യയില്‍ ഇന്ന് അവതരിപ്പിക്കും
മീഡിയടേക് ഡിമെന്സിറ്റി 700 soc പോസസ്സറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. അത് കൂടാതെ 6.5 ഇഞ്ച് ഫുള്‍ ഏച്ച്ഡി പ്ലസ് ഡിസ്പ്ലേയും 5000 mAh ബാറ്ററിയുമാണ് ഫോണിന്റെ മറ്റ് പ്രത്യേകതകള്‍. ഇന്നാണ് ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.
കോവിഡ് രോഗം പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈന്‍
പരിപാടിയിലൂടെയാണ് ചൈനീസ് കമ്ബനിയായ പോകോ (POCO) ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇന്ന് രാത്രി 8 മണിക്കാണ് ഫോണിന്റെ ലോഞ്ച് ആരംഭിക്കുന്നത്. പരിപാടി പോക്കോയുടെ
യൂട്യൂബ് ചാനലിലൂടെയും സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയും അവതരിപ്പിക്കും.
Poco
M3 പ്രൊ 5ജിക്ക് ഇന്ത്യന്‍
മാര്‍ക്കറ്റില്‍ 10,999 രൂപയാണ് വില. 12000 രൂപയില്‍ താഴെയുള്ള മികച്ച ഫോണുകളില്‍ ഒന്നാണ് Poco M3 പ്രൊ 5ജി. മറ്റ് 5ജി ഫോണുകളുമായി കിടപിടിക്കുന്ന രീതിയിലുള്ള ഫീച്ചറുകളുമായി ആണ് Poco M3 പ്രൊ 5ജി എത്തുന്നത്. Poco M3 ഫോണുകള്‍ക്ക് സമാനമായ ഫെയേച്ചറുകള്‍ തന്നെയാണ്. Poco M3 പ്രൊ 5ജിയിലും ഒരുക്കിയിരിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതനുസരിച്ച് മൂന്ന് കളര്‍
വേരിയന്റുകളാണ് ഈ ഫോണിനുള്ളത് (Mobile Phone). നീല, കറുപ്പ്, മഞ്ഞ. കൂട്ടത്തില്‍ മഞ്ഞ നിറത്തിലുള്ള വേരിയന്റ് ആണ് ഏറ്റവും
കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. അതിന്റ വൈബ്രന്റ് കളര്‍ തന്നെയാണ് ഇതിന്
കാരണം.
Poco M3 യുടെ ഡിസൈന്‍ ഇതേ വിലയുള്ള മറ്റു ഫോണുകളുടെ ഡിസൈനുകളെക്കാള്‍ വളരെ
വ്യത്യസ്തമാണ്. അതില്‍ എടുത്ത് പറയേണ്ടത് റെയര്‍ ക്യാമറ മൊഡ്യൂള്‍ (Camera) ആണ്. ഈ മൊഡ്യൂള്‍ ആണ് ഫോണിന് ഒരു classy look ലഭിക്കാന്‍ പ്രധാന കാരണം. ഇതില്‍ ഫോണിന്റെ ലോഗോയും കാമറ മോഡ്യൂളിനെ
ഉള്ളില്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ